പാനൂർ : പാനൂർ മ്യൂസിക്കൽ ലവേർസും സ്വർണ്ണാഞ്ജലി പാനൂരും സംയുക്തമായി സംഘടിപ്പിക്കുന്ന പാനൂർ മഹോത്സവത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. ഏപ്രിൽ 8 മുതൽ മെയ് 5 വരെയാണ് പാനൂർ മഹോത്സവം നടക്കുന്നത്. പാനൂർ നൊച്ചിക്കാട്ട് ഗ്രൗണ്ടിലാണ് മഹോത്സവം ഒരുക്കുന്നത്. പാനൂർ മഹോത്സവത്തിന്റെ സ്വാഗത സംഘം ഓഫീസ് സിനിമ – നാടക നടൻ രാജേന്ദ്രൻ തായാട്ട് ഉദ്ഘാടനം ചെയ്തു.