പാനൂർ :പാനൂർ കുന്നുമ്മൽ ശ്രീ മഹാവിഷ്ണു വേട്ടക്കൊരുമകൻ ക്ഷേത്രം പ്രതിഷ്ഠാ വാർഷിക മഹോത്സവം ഏപ്രിൽ 8 തിങ്കളാഴ്ച മുതൽ 11 വ്യാഴാഴ്ച വരെ നടക്കും. ഉത്സവാരംഭ ദിവസമായ 8 ന് തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് കലവറ നിറയ്ക്കൽ ഘോഷയാത്ര എലാങ്കോട് പത്തിലാമ്പുറം ശ്രീ പോർക്കലി ഭഗവതീ ക്ഷേത്രത്തിൽ നിന്നും പാനൂർ ശ്രീ ദുർഗ്ഗാ ക്ഷേത്രത്തിൽ നിന്നും പുറപ്പെടും. രണ്ടാം ദിനമായ 9 ന് ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് ആദ്ധ്യാത്മിക പ്രഭാഷണം നടക്കും. ഭക്തി എന്ന വിഷയത്തെ അധികരിച്ച് വികസ് നാരോൺ പ്രഭാഷണം നടത്തും. രാത്രി 7.30 ന് ദേശവാസികളായ കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറും.
മൂന്നാം ദിനമായ 10 ന് ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് അഡ്വ എ വി കേശവൻ ഉത്സവം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. രാത്രി 7.30 ന് നൃത്തസന്ധ്യ അരങ്ങേറും.
ഉത്സവ സമാപന ദിവസമായ 11 ന് വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് കടമേരി ഉണ്ണികൃഷ്ണൻ മാരാരുടെ തായമ്പകയും 8 മണിക്ക് വെദിരമന കേശവൻ നമ്പൂതിരിയും ശിവപ്രസാദ് മനോളിത്തായും നടത്തുന്ന ഇരട്ടത്തിടമ്പ് നൃത്തവും ഉണ്ടാവും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post