Latest News From Kannur

ശൈലജ ടീച്ചറെ വിജയിപ്പക്കണം

0

പാനൂർ : വടകര പാർലമെന്റ് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന എൽ ഡി എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ ടീച്ചറെ വിജയിപ്പിക്കണമെന്ന് ഡി എ ഡബ്ള്യൂ എഫ് പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. മുൻ സാമൂഹിക നീതി വകുപ്പ് മന്ത്രി എന്ന നിലയിൽ ഭിന്നശേഷിക്കാരെ സമൂഹത്തിൻ്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനു വേണ്ടി അവർ നടത്തിയ പ്രവർത്തനം ശ്ലാഘനീയമായിരുന്നു. കൺവെൻഷൻ കെ.പി.മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. എം എം സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. ടി ഉണ്ണികൃഷ്ണൻ, എ പ്രദീപൻ എൻ.കെ. അനിൽകുമാർ, മോഹൻദാസ്. കെ. നിഷ ,കെ.സാവിത്രി .അയൂബ് എന്നിവർ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.