Latest News From Kannur

വെജിറ്റബ്ൾ കിയോസ്ക് ഉദ്ഘാടനം ചെയ്തു

0

പാനൂർ : മൊകേരി ഗ്രാമ പഞ്ചായത്ത്
കുടുംബശ്രീ സിഡിഎസ്
നേച്ചർസ് ഫ്രഷ് വെജിറ്റബിൾ കിയോസ്ക് ഉദ്ഘാടനം നടന്നു. വിഷരഹിത
പച്ചക്കറികൾ ജനങ്ങളിലേക്ക് എത്തിക്കുക,കർഷകർക്ക് ഒരു വിപണന സാധ്യത ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടുകൂടി കുടുംബശ്രീ ജില്ലാ മിഷൻ നടപ്പിലാക്കിവരുന്ന പദ്ധതിയാണ് നേച്വർസ് ഫ്രഷ് വെജിറ്റബിൾ കിയോസ്ക് . കുടുംബശ്രീ സംസ്ഥാന മിഷൻ കണ്ണൂർ ജില്ലക്ക് അനുവദിച്ച എട്ട് കിയോസ്കുകളിൽ പാനൂർ ബ്ലോക്കിൽ മൊകേരി സിഡിഎസിനാണ് പ്രവർത്തനം തുടങ്ങാൻ അനുമതി ലഭിച്ചത്. പഞ്ചായത്തിലെ കർഷകരുടെ കാർഷിക വിളവുകൾക്ക് ഒരു വിപണനസ്ഥലം പഞ്ചായത്ത് കോമ്പൗണ്ടിൽ കൃഷിഭവനുമുന്നിൽ ഒരുക്കാൻ സാധിച്ചത് കുടുംബശ്രീക്കും കർഷകർക്കും നാട്ടുകാർക്കും നേട്ടമായി.
സിഡിഎസ് ചെയർപേഴ്സൺ പ്രസനി . കെ.കെ യുടെ അധ്യക്ഷതയിൽജില്ലാ മിഷൻ കോഡിനേറ്റർ ഡോ. സുർജിത്ത് കിയോസ്ക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു
മെമ്പർ സെക്രട്ടറി സജിത് കുമാർ ,കൃഷി ഓഫീസർ സുനിൽകുമാർ കൊയിലി ,കമ്മ്യൂണിറ്റി കൗൺസിലർ ചന്ദ്രി കെ,സാമൂഹ്യ ഉപസമിതി കൺവീനർ ഷീബ കെ കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കൺവീനർ ലെനിഷ നന്ദി പറഞ്ഞു.

Leave A Reply

Your email address will not be published.