കടവത്തൂർ: കോണ്‍ഗ്രസ് നേതാവും തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും വളയം യു.പി.സ്കൂൾ മുൻ പ്രധാനാദ്ധ്യാപകനുമായിരുന്ന കടവത്തൂരിലെ കെ.കെ.രാമൂട്ടി മാസ്റ്ററുടെ അഞ്ചാം ചരമവാര്‍ഷികം ആചരിച്ചു. രാവിലെ വീട്ടുമുറ്റത്തെ സ്മൃതി മണ്ഡപത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി. എ.ഐ.സി.സി.അംഗം വി.എ നാരായണൻ ഉദ്ഘാടനം ചെയ്തു. സജീവൻ എടവന അധ്യക്ഷനായി.വി.സുരേന്ദ്രൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. എം.പി. ഉത്തമൻ സ്വാഗതം പറഞ്ഞു.തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് വി.കെ.തങ്കമണി, കെ.പി.സാജു,സി.വി.എ ജലീൽ, ടി.ടി.രാജൻ മാസ്റ്റർ, വിജേഷ് കടവത്തൂർ എന്നിവർ പ്രസംഗിച്ചു. കെ.പി.മോഹനൻ എം.എൽ.എ.യും അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു തൃപ്പങ്ങോട്ടുർ മഹാത്മാമന്ദിരം പരിസരത്ത് നിന്നും പ്രകടനമായെത്തിയാണ് നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തിയത്.രാഷ്ട്രീയ- ഔദ്യോഗിക രംഗത്ത് സമര്‍പ്പണത്തിന്റെ സൗമ്യ മുഖമായിരുന്നു രാമൂട്ടി മാസ്റ്റര്‍. തുടര്‍ച്ചയായി രണ്ടു പതിറ്റാണ്ട് കോണ്‍ഗ്രസ് തൃപ്രങ്ങോട്ടൂര്‍ മണ്ഡലം പ്രസിഡന്റായിരുന്നു. വളയം യു പി സ്‌കൂളില്‍ 33 വര്‍ഷം പ്രധാനാധ്യാപകനായി സേവനം അനുഷ്ഠിച്ചതിനു ശേഷമാണ് രാഷ്ടീയത്തില്‍ സജീവമായത്. കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ് റ്റേഴ്‌സ് അസോസിയേഷന്‍ നാദാപുരം ഉപജില്ല പ്രസിഡന്റായും രണ്ട് പതിറ്റാണ്ട് സംഘടനാ രംഗത്തും പ്രവര്‍ത്തിച്ചു. കടവത്തൂര്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം സ്ഥാപക പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കക്ഷിരാഷ്ട്രീയത്തിനതീതമായി വലിയൊരു സുഹൃദ് വലയത്തിനുടമയായിരുന്നു രാമൂട്ടി മാസ്റ്റർ