പാനൂർ : മുൻഗണന റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിങ്ങിനുള്ള അനിശ്ചിതത്വം പരിഹരിച്ച് അവരുടെ റേഷൻ വിതരണം ഉറപ്പാക്കണമെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം പാനൂർ ബ്ലോക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. പാനൂർ പി.ആർ.മന്ദിരം ഹാളിൽ ജില്ലാ ഖജാൻജി സി.വി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി.പി. വിജയൻ അധ്യക്ഷത വഹിച്ചു സംസ്ഥാനസെക്രട്ടറി വി.പി. ചാത്തു പ്രഭാഷണം നടത്തി. സി. അച്യുതൻ, കെ.ഭാസ്കരൻ, ഡോ. കെ.എം.ചന്ദ്രൻ, ഓട്ടാണിനാണു, ദിനേശൻ പച്ചോൾ, ടി.പി.പവിത്രൻ, വി.വേണു, പി. മുകുന്ദൻ, പി.കെ.കുഞ്ഞമ്പു, ടി.പി. ഭരതൻ, ഇ.ജനാർദനൻനമ്പ്യാർ, പി. കൃഷ്ണൻ എന്നിവർ സംസാരിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.