തലശ്ശേരി: അണ്ടലൂർ ശ്രീ മുല്ലപ്രം ഭഗവതീ ക്ഷേത്രം താലപ്പൊലി മഹോത്സവം മാർച്ച് 29 , 30 , 31 [ മീനം 15 , 16 , 17 ] വെള്ളി , ശനി , ഞായർ ദിവസങ്ങളിൽ നടക്കും. ഉത്സവത്തിന്റെ ആദ്യദിനമായ 29 ന് വെള്ളിയാഴ്ച രാത്രി 8.30 ന് കാവിൽക്കയറലും തുടർന്ന് തമ്പുരാട്ടിയുടെ വെള്ളാട്ടവും നടക്കും. രണ്ടാം ദിനമായ 30 ന് ശനിയാഴ്ച രാത്രി കാഴ്ചവരവും മൂന്നാം ദിനമായ 31 ന് ഞായറാഴ്ച രാവിലെ താലപ്പൊലിയും ഉണ്ടാവും.