പാറാട് :സി. പി എം മത്സരിക്കുന്നത് പാർട്ടി ദേശീയ പദവി നിലനിർത്തുന്നതിനാണെങ്കിൽ നാട്ടുകാർക്കറിയാം കോൺഗ്രസ് മത്സരിക്കുന്നത് ജനാധിപത്യം സംരക്ഷിക്കാനാണെന്ന് കെ.കെ.രമ പറഞ്ഞു. മത്സരിക്കുന്ന മുഴുവൻ സ്ഥാനാർത്ഥികൾക്കും പാർട്ടി ചിഹ്നം നൽകുന്നത് സിപിഎമ്മിൻ്റെ നയമായിരുന്നില്ല. എന്നാൽ ഇത്തവണ അതും സംഭവിച്ചു. കോൺഗ്രസ് മത്സരിക്കുന്നത് ബിജെപി സംഘപരിവാർ ഉയർത്തുന്ന വെല്ലുവിളികളെ അമർച്ച ചെയ്യാനാണ് ; കെ.കെ.രമ ചൂണ്ടിക്കാട്ട കുന്നോത്ത്പറമ്പ് പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നുകെ.കെ രമ എം എൽ എ . ആർ അബ്ദുള്ള അധ്യക്ഷനായി.
കാട്ടൂർ മുഹമ്മദ്, വി. സുരേന്ദ്രൻ, പി.പി.എ ഹമീദ്, പി പി. രാജൻ,
വളളിൽ നാരായണൻ, ടി.പി മുസ്തഫ, സി.വി.എ ജലീൽ, കെ.പി. രാമചന്ദ്രൻ, ഗഫൂർ മൂലച്ചേരി,
സി. പുരുഷു മാസ്റ്റർ, ഇ.എം ബഷീർ.
കെ. അശോകൻ, വിജീഷ്.കെ.പി, നസീർ പുത്തൂർ, ബിന്ദു.കെ. സി , സി .എച്ച്.മുഹമ്മദലി തുവ്വക്കുന്ന്, എന്നിവർ സംസാരിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post