ചെണ്ടയാട് : കൈവേലിക്കൽ മേഖല യു.ഡി.എഫ്.തിരഞ്ഞെടുപ്പ് കൺവെൻഷൻ ഈസ്റ്റ് ചെണ്ടയാട് പ്രിയദർശിനി മിനി സ്റ്റേഡിയത്തിൽ നടന്നു. പുത്തൂർ മണ്ഡലം പ്രസിഡൻ്റ് വിജീഷ് കെ.പി സ്വാഗതം പറഞ്ഞു. കെ.പി രാമചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ആർ എം പി സംസ്ഥാന സെക്രട്ടറി എൻ വേണു കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു. അരിവാൾ ചുറ്റിക നക്ഷത്രം തെരെഞ്ഞെടുപ്പ് ചിഹ്നത്തിൽ സി പി എം മത്സരിക്കുന്ന അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കും ഇതെന്നും എ കെ ബാലൻ്റ കരിനാക്ക് ജൂൺ മാസം ഫലം പ്രഖ്യാപിക്കുന്നതോടെ യാഥാർത്ഥ്യത്തിൽ വരുമെന്നും വേണു പ്രസ്ഥാപിച്ചു. ഇന്ത്യയെ നിലനിർത്താൻ ഇന്ത്യ മുന്നണിക്ക് വോട്ട് ചെയ്ത് വടകര പാർലമെൻ്റ് മണ്ഡലം സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ വിജയിപ്പിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി ടി.പി മുസ്തഫ, സി വി എ ജലീൽ, തേജസ് മുകുന്ദ്, പി പി പവിത്രൻ, ജയൻ ചെണ്ടയാട്, ഭാസ്കരൻ വയലാണ്ടി മഹിളാ കോൺഗ്രസ് പാനൂർ ബ്ലോക്ക് പ്രസിഡൻ്റ് ബിന്ദു കെ.സി, ഫസീല കെ, ഉഷ എം എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.