Latest News From Kannur

അണിയാരംശിവക്ഷേത്ത്തിൽ ദ്രവ്യാവർത്തി നവീകരണകലശം

0

പെരിങ്ങത്തൂർ : അണിയാരം ശിവക്ഷേത്രത്തിൽ
പതിനെട്ട് ദിവസം നീണ്ടു നിൽക്കുന്ന ദ്രവ്യാവർത്തി നവീകരണകലശത്തിനായുള്ള സ്വാഗത സംഘം രൂപവത്ക്കരിച്ചു. 2025 ഫിബ്രവരി ,മാർച്ച് മാസങ്ങളിലാണ് നവീകരണ കലശം നടക്കുക.
യോഗം കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്തു .എൻ.സി. ടി.വിജയകുമാർ അധ്യക്ഷത വഹിച്ചു. ആലച്ചേരി ഹരികൃഷ്ണൻ നമ്പൂതിരി വിശദീകരണ പ്രഭാഷണം നടത്തി. ശിവഗിരി മഠം പ്രേമാനന്ദ സ്വാമി, ചന്ദ്രമോഹൻ പാലത്തായി , എൻ .സി .ടി . ജയറാം .
ജസീന്ദ്രൻ പാലത്തായി എന്നിവർ സംസാരിച്ചു.
എൻ.സി.ടി. രാജഗോപാൽ ( ജന.കൺ) കാങ്ങാട്ട് സുകുമാരൻ ( പ്രസി) എന്നിവരാണ് ഭാരവാഹികൾ .

Leave A Reply

Your email address will not be published.