Latest News From Kannur

ഏപ്രിൽ ഒന്നിന് മാഹിയിൽ അധ്യയന വർഷാരംഭം

0

മാഹി: പുതുച്ചേരി സംസ്ഥാനത്ത് സി. ബി. എസ്‌ .ഇ പാഠ്യപദ്ധതി ഏർപ്പെടുത്തിയതോടെ സംസ്ഥാനത്തെ മുഴുവൻ സർക്കാർ സ്കൂളുകളിലും വിദ്യാഭ്യാസ വകുപ്പ്‌ നടപ്പാക്കുന്ന ഏകീകൃത വിദ്യാഭ്യാസ കലണ്ടർ മാഹിയിലും പിന്തുടരും. ഇതിൻ പ്രകാരം മാഹിയിലെ എല്ലാ സർക്കാർ സ്കൂളുകളിലും പുതിയ അധ്യയന വർഷത്തിലെ ക്ലാസുകൾ ഏപ്രിൽ ഒന്നിനു ആരംഭിക്കും. ഇപ്പോൾ നടന്നു വരുന്ന വാർഷിക പരീക്ഷകളുടെ റിസൽട്ട്‌ പ്രഖ്യാപനവും തുടർന്ന് വിദ്യാർത്ഥികളുടെ അടുത്ത ക്ലാസുകളിലേക്കുള്ള പ്രവേശനവും ഏപ്രിൽ ഒന്നിനു നടക്കും. എന്നാൽ, ഒന്ന്, അഞ്ച് , ഒൻപത്‌ ക്ലാസുകളിൽ അഡ്മിഷൻ നടപടികൾ ഏപ്രിൽ 3 മുതൽ 5 വരെ തിയ്യതികളിൽ നടത്തിയതിന് ശേഷമായിരിക്കും ക്ലാസുകൾ തുടങ്ങുന്നത്‌. സർക്കാർ സ്കൂളുകളിലെ വേനലവധി മേയ്‌ ഒന്നു മുതൽ ജൂൺ രണ്ട് വരെ ആയിരിക്കും.

Leave A Reply

Your email address will not be published.