Latest News From Kannur

മയ്യഴിപ്പുഴയൊഴുകുന്നു: ഒരു നാടിൻ്റെ ഹൃദയത്തിലൂടെ .

0

മാഹി: ഒരു ഇന്ത്യൻ ഗ്രാമത്തിലെ ജനജീവിതത്തിൻ്റെ നേരുകൾ ഒരു നോവലിലൂടെ പ്രകാശിതമായതിൻ്റെ സുവർണ ജൂബിലി ആ നാട് ആഘോഷമാക്കുകയാണ്. എം.മുകുന്ദൻ്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ‘ എന്ന നോവൽ ഈ വർഷങ്ങളത്രയും ചർച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മയ്യഴി എന്ന നാടിൻ്റെ കഥയിൽ അതിൻ്റെ ദൈനംദിന ജീവിതവും മുത്തശ്ശികഥകളും സ്വാതന്ത്ര്യ സമരവും പ്രണയവും ഉൾപ്പെടുന്നു .
എം മുകുന്ദൻ്റെ മാന്ത്രികശൈലിയിൽ കഥാപാത്രങ്ങളായ മയ്യഴിയിലെ കുറുമ്പിയമ്മയും ദാസനും ചന്ദ്രികയും ലോകത്തിലെ മറ്റു പല ഭാഷകളിലും ആഴത്തിൽ വേരുകളാഴ്ത്തിക്കഴിഞ്ഞു.
മയ്യഴിയിൽ ആധിപത്യം നേടിയ ഫ്രഞ്ച് സംസ്ക്കാരത്തിലൂന്നിയ ഭരണം മയ്യഴിയുടെ ജനജീവിതത്തെ സ്വാധീനിച്ചതിൻ്റെ നേർചിത്രം കൂടിയാണ് ഈ നോവൽ. വിശ്വവിഖ്യാതമായ ‘ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ‘ പ്രസിദ്ധീകൃതമായതിൻ്റെ അമ്പതാം വാർഷികം കേരള കൗമുദി വിവിധ പരിപാടികളോടെ മാഹി മലയാള കലാഗ്രാമത്തിൽ 23 ന് വൈകീട്ട് 3 മണിക്ക് നടത്തുന്നു. ബഹു: ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള മുഖ്യാതിഥിയായെത്തുന്ന ചടങ്ങിൽ ഉപഹാരസമർപ്പണവും സാഹിത്യ ചർച്ചയും സംവാദ സദസും നടക്കുന്നു. പരിപാടിയിൽ മലയാളത്തിലെ വിവിധ സാഹിത്യ- സാംസ്കാരിക നായകർ പങ്കെടുക്കുന്നു.

Leave A Reply

Your email address will not be published.