പാനൂർ : പൗരത്വ നിയമം അറബികടലിൽ എന്ന മുദ്രാവാക്യമുയർത്തി എൽ ഡി എഫ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂരിൽ നൈറ്റ് മാർച്ച് നടന്നു. യുവാക്കളും, സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആയിരങ്ങൾ മാർച്ചിൽ അണിനിരന്നു. പാനൂർ ബസ്റ്റാൻ്റിൽ നടന്ന സമാപനം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം പി ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെപി മോഹനൻ എം എൽ എ അധ്യക്ഷനായി. സിപിഐ ജില്ല എക്സിക്യുട്ടീവംഗം എ പ്രദീപൻ സംസാരിച്ചു. എൽ ഡി എഫ് കുത്തുപറമ്പ് മണ്ഡലം സെക്രട്ടറി കെ ധനഞ്ജയൻ സ്വാഗതം പറഞ്ഞു.സിപിഐ എം പാനൂർ ഏരിയ സെക്രട്ടറി കെഇ കുഞ്ഞബ്ദുള്ള,
രാഷ്ട്രീയ മഹിള ജനതദൾ സംസ്ഥാന പ്രസിഡൻ്റ് ഒപി ഷീജ, ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി പികെ പ്രവീൺ, കെപി യൂസഫ്, നാസർ കൂരാറ, കെ മുകുന്ദൻ, കെ രാമചന്ദ്രൻ ,കെപി ശിവപ്രസാദ് എന്നിവർ നേതൃത്വം നൽകി
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post