മാഹി: സഹൃദയ സാംസ്കാരിക വേദിയുടെ ഉദ്ഘാടനവും പുതുപ്പണം ഗഫൂർ അനുസ്‌മരണവും നടത്തുന്നു. ന്യൂമാഹി, മാഹി പരിസര പ്രദേശങ്ങൾ കേന്ദ്രമാക്കി കലാ സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്ന ന്യൂമാഹിയിലെ പുതിയ കൂട്ടായമയായ സഹൃദയ സാംസ്കാരിക വേദിയുടെ ഉദ്ഘാടനവും എഴുത്തുകാരനും പത്രപ്രവർത്തകനും ഗായകനും റേഡിയോ ആർടിസ്റ്റുമായ പുതുപ്പണം ഗഫൂർ അനുസ്‌മരണം നടത്തുന്നു. എഴുത്തുകാർക്കും കലാകാരന്മാർക്കും പ്രോത്സാഹനം നല്‌കുക എന്നതിനൊപ്പം മുടങ്ങാതെ പുതുപ്പണം ഗഫൂറിനെ അനുസ്‌മരിക്കുകയെന്നതുമാണ് ഈ കൂട്ടായ്‌മയുടെ ലക്ഷ്യം. മാർച്ച് 10ന് ഞായറാഴ്‌ച വൈകിട്ട് 4 മണിക്ക് പെരിങ്ങാടി പോസ്റ്റ് ഓഫീസിന് സമീപത്തെ യൂണിറ്റി സെൻറ്റർ ഹാളിൽ വെച്ച് നടക്കും. കോളമിസ്റ്റും വന്യജീവി ഫോട്ടോഗ്രാഫറുമായ അസീസ് മാഹി കൂട്ടായ്മ്‌മയുടെ ഉദ്ഘാടനം നിർവ്വഹിക്കും. പ്രസിഡൻ്റ് പി.കെ.വി. സാലിഹ് അധ്യക്ഷത വഹിക്കും. സി.വി.രാജൻ പെരിങ്ങാടി അനുസ്‌മരണ പ്രഭാഷണം നടത്തും. പഞ്ചായത്ത് അംഗം ടി.എച്ച്.അസ്ലം, അഡ്വ.പി.കെ.രവീന്ദ്രൻ ആനന്ദ് കുമാർ പറമ്പത്ത്, താഹിർ കൊമ്മോത്ത്, ഷാജി കൊള്ളുമ്മൽ, എൻ.കെ.സജീഷ് തുടങ്ങിയവർ സംബന്ധിക്കും. യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിലായി നടത്തിയ കഥാ കവിത മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകും. കൂട്ടായ്മയുടെ ഭാരവാഹികളായി സി.വി.രാജൻ പെരിങ്ങാടി (മുഖ്യ രക്ഷാധികാരി), താഹിർ കൊമ്മോത്ത്, അഡ്വ.പി. രവീന്ദ്രൻ (രക്ഷാധികാരിമാർ), പി.കെ.വി. സാലിഹ് (പ്രസിഡന്റ്), ഷാജി കൊള്ളുമ്മൽ, വി.കെ.അനീഷ് ബാബു (വൈസ് പ്രസിഡന്റ്), എം.എ.കൃഷ്‌ണൻ (സെക്രട്ടറി), ബഷീർ എഗരത്ത്, സോമൻ മാഹി (ജോയിൻറ്റ് സെക്രട്ടറി), ദിവിത പ്രകാശൻ.കെ.വി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.