കായലോട് : പറമ്പായി ശിവപ്രകാശം യു.പി.സ്കൂൾ 96-ാം വാർഷികാഘോഷം മാർച്ച് 9 ന് സമാപിക്കും. മാർച്ച് 2 മുതൽ വിവിധ അനുബന്ധ പരിപാടികളോടെ നടത്തുന്ന വാർഷികാഘോഷത്തിന്റെ സമാപന പരിപാടികൾ 9 ന് നടക്കും. 9 ശനിയാഴ്ച രാവിലെ 10 മണിക്ക് പഠനോത്സവം ആരംഭിക്കും. വൈകിട്ട് 6 മണി മുതൽ കലാ വിരുന്ന് . വിദ്യാർത്ഥികൾ, രക്ഷിതാക്കൾ , അദ്ധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ എന്നിവർ അവതരിപ്പിക്കുന്ന കലാപരിപാടികൾ കലാവിരുന്നിൽ അരങ്ങേറും. രാത്രി 7 മണിക്ക്, പഞ്ചായത്ത് മെമ്പർ ഷിംന പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനം വേങ്ങാട് പഞ്ചായത്ത് പ്രസിഡണ്ട് കെ. ഗീത ഉദ്ഘാടനം ചെയ്യും. തലശ്ശേരി വടക്ക് ഉപജില്ല ഓഫീസർ കെ.സുനിൽ മുഖ്യാതിഥിയായി പങ്കെടുക്കും. രാത്രി 7.30 ന് നിധിൻ നങ്ങോത്ത് അവതരിപ്പിക്കുന്ന ടോക് ഷോ ഉണ്ടാവും.