മാഹി: ചാലക്കര വയൽ മുതൽ പുന്നോൽ ബോർഡർ വരെയുള്ള മാഹി പൊതുമരാമത്ത് വകുപ്പിൻ്റെ കീഴിലുള്ള മെയിൻ കനാലിലെ മണ്ണ് നീക്കം ചെയ്ത് വൃത്തിയാക്കുവാനുള്ള നടപടി ഉടൻ സ്വീകരിക്കണമെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ്സ് ജന.സിക്രട്ടറി സത്യൻ കേളോത്ത് മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാറിനെ നേരിൽ കണ്ട് ആവശ്യപ്പെട്ടു. പള്ളൂർ ബൈപ്പാസിൽ നിന്നും കുഞ്ഞിപ്പുര മുക്ക് വഴി വരുന്ന വെള്ളം ചാലക്കര കനാലിലേക്കാണ് ഒഴികിയെത്തുന്നത്. കാലാകാലങ്ങളിൽ മഴക്കാലത്ത് വെള്ളം കയറുന്ന ചാലക്കര വയൽ പ്രദേശത്ത് ഈ വർഷവും രൂക്ഷമായ വെള്ളപ്പൊക്കത്തിന് ഇത് കാരണമാവും. ചാലക്കര ബോർഡറിൽ നിന്നും പുന്നോൽ കടലിലേക്ക് പോവുന്ന ഓവുചാൽ വൃത്തിയാക്കാൻ ന്യൂമാഹി പഞ്ചായത്ത്, തലശ്ശേരി നഗരസഭ അധികൃതരെ അറിയിക്കണമെന്നും ചാലക്കര വയൽ പ്രദേശത്തെ കനാലും ഓവുചാലുകളും മഴയ്ക്കു മുമ്പു തന്നെ വൃത്തിയാക്കാനാ വശ്യമായ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അഡ്വ.എ.പി.അശോകൻ, ഉത്തമൻ തിട്ടയിൽ, കെ.വി.ഹരീന്ദ്രൻ, സന്ദിവ്.കെ.വി എന്നിവർ ചേർന്ന് റിജ്യണൽ അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.