പാനൂർ: സ്ത്രീകളുടെ ഉന്നമനം പരമ പ്രാധാന്യത്തോടെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത് എന്ന് മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ് പറഞ്ഞു.
മഹിളാമോർച്ച പൊയിലൂർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ സെൻട്രൽ പൊയിലൂർ സരസ്വതി വിദ്യാപീഠത്തിൽ നടന്ന മാതൃശക്തി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നവ്യ ഹരിദാസ് .
സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കഴിയുന്ന നിരവധി പദ്ധതികൾ കേന്ദ്ര സർക്കാർ നടപ്പിലാക്കി കഴിഞ്ഞു. കേന്ദ്രസർക്കാർ ഭരണകേന്ദ്രത്തിൽ നിന്നും അഴിമതി മുക്തമാക്കി പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ്.കാർഷിക , വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ നിരവധി സംരംഭങ്ങൾ കൊണ്ടു വന്നു. വികസിത് ഭാരത സങ്കല്പ യാത്രയിലൂടെ ഗുണഭോക്താക്കൾക്ക് അനുകൂല്യങ്ങൾ വീടുകളിൽ ഉറപ്പുവരുത്തി. കേരളീയർക്ക് നവകേരള യാത്രയെക്കാളും പ്രയോജനപ്പെട്ടത് വികസിത് ഭാരത് സങ്കൽപ്പ യാത്രയാണ്. കുടുംബശ്രീ യോഗങ്ങൾ കേന്ദ്രസർക്കാർ വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങൾ നടത്താൻ സിപിഎം ആസൂത്രിത ശ്രമം നടത്തി വരുന്നു. കേരളത്തിലെ വിഷയങ്ങൾ അവഗണിച്ച് ഉത്തരേന്ത്യയിലെ സംഭവങ്ങൾ വളച്ചൊടിച്ച് സിപിഎം പ്രചരണം ആരംഭിച്ചിരിക്കുകയാണ്.
ഫോക്ക് ലോർ അവാർഡ് നേടിയ വനിതകളെ ചടങ്ങിൽ ആദരിച്ചു. നാടൻ പാട്ട്, കോൽക്കളി എന്നിവയിൽ അവാർഡ് നേടിയ എ .പി ,വസന്ത , സി.സി. മഹിജ, സി.എം ചീരൂട്ടി എന്നിവരാണ് ആദരിക്കപ്പെട്ടത്. കോൺഗ്രസിൽ നിന്നും രാജിവെച്ച് ബിജെപിയിൽ ചേർന്ന് ഭുവിനയെ ചടങ്ങിൽ വെച്ച് സ്വീകരിച്ചു. മഹിളാ മോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് എൻ. രതി ,ജില്ലാ പ്രസിഡണ്ട് റീന മനോഹരൻ,പാനൂർ മണ്ഡലം പ്രസിഡണ്ട് കെ.പി സുഖില,ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി വി. പ്രസീത,ബിജെപി മണ്ഡലം വൈസ് പ്രസിഡണ്ട് പി .സബിത ,യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് എൻ.വി. ശ്രുതി,എസ് ടി മോർച്ച മണ്ഡലം പ്രസിഡണ്ട് സുധാ വാസു,ബിജെപി സംസ്ഥാന കൗൺസിൽ അംഗം വി. പി സുരേന്ദ്രൻ ,ജില്ലാ കമ്മിറ്റി അംഗം വി. പി ബാലൻ, ഏരിയാ പ്രസിഡണ്ട് എ. കെ ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു. ചന്ദ്രിക വാസുദേവ് അധ്യക്ഷത വഹിച്ചു. എ .പി വസന്ത സ്വാഗതവും പി സത്യവതി നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post