മാഹി: അമൃത ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയ മാഹി റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കുന്ന വിവിധ പദ്ധതിയുടെ പ്രവർത്തി ഉദ്ഘാടനം 26ന് നടക്കും. ഉദ്ഘാടന ചടങ്ങ് ആഘോഷമാക്കാനുള്ള വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഉച്ചയ്ക്ക് 12 30ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി നടത്തുന്ന പ്രവർത്തി ഉദ്ഘാടന ചടങ്ങ് വീക്ഷിക്കുന്നതിന് വിപുലമായ അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. ഇവിടെ രാവിലെ 10 മുതൽ വിവിധ കലാപരിപാടികൾ അരങ്ങേറും ഇതിനകം നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളായ 84 പേർക്ക് ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. മാഹി സ്റ്റേഷനിലെ ഉദ്ഘാടന ചടങ്ങിന് സീനിയർ ഡിവിഷനൽ ഇലക്ട്രിക്കൽ എൻജിനീയർ സന്ദീപ് ജോസഫ് നേതൃത്വം നൽകും. ഉദ്ഘാടന ചടങ്ങിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നതെന്ന് നേതൃത്വം നൽകുന്ന ഡിവിഷൻ ചീഫ് വെൽഫെയർ ഇൻസ്പെക്ടർ വിനോദ് രാജ് ഈ ഡി പറഞ്ഞു. അമൃത ഭാരത് പദ്ധതിയിൽ വിപുലമായ വികസന പ്രവർത്തികൾആണ് നടപ്പാക്കാൻ ഉള്ളത് രണ്ടു വർഷം കൊണ്ടാണ് പ്രവർത്തികൾ പൂർത്തിയാക്കേണ്ടത് ഇവിടെ ചില പ്രവർത്തികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട് നിർമ്മാണപ്രവർത്തികൾക്ക് റെയിൽവേയുടെ 24 മണിക്കൂർ നിരീക്ഷണ സംവിധാനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.