പാനൂർ : തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പോത്ത്ക്കുട്ടി വിതരണം നടത്തി. 54 ഗുണഭോക്താക്കൾക്കാണ് പോത്തുകുട്ടികൾ നൽകിയത്. ഒന്നാം ഘട്ടമായി 18 ഉം, രണ്ടാം ഘട്ടമായി 36 ഉം പോത്തുകുട്ടികളെയാണ് വിതരണം ചെയ്തത്. 9,72,000 രൂപയാണ് പദ്ധതിക്കായി നീക്കിവച്ചത്. തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ തങ്കമണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നെല്ലൂർ ഇസ്മയിൽ മാസ്റ്റർ അധ്യക്ഷനായി. വെറ്റിനറി ഡോ. ആൽവിൻ വ്യാസ് പദ്ധതി വിശദീകരിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സക്കീന തെക്കയിൽ,
കൊയമ്പ്രത്ത് ഇസ്മയിൽ, വാർഡംഗങ്ങളായ ടി.കെ ശങ്കരൻ, എ.കെ ഭാസ്ക്കരൻ,
എ.പി നാണു, സി.കെ സുലൈഖ, കെ.ഷൈമ, സുധ വാസു എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ കെ.പി ഷമീമ സ്വാഗതവും, വെറ്റിനറി ജീവനക്കാരി സുജാത നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.