പെരിങ്ങാടി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്ര മഹോത്സവത്തിന് തുടക്കമായി. ഫിബ്രവരി 9 മുതൽ 14 വരെ നടക്കുന്ന തിറമഹോത്സവത്തിന് ക്ഷേത്ര മേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരിയുട മുഖ്യ കാർമ്മികത്ത്വത്തിൽ ക്ഷേത്ര പ്രസിഡന്റ് ടി.പി ബാലൻ കൊടിയേറ്റ കർമ്മം നിർവ്വഹിച്ചു. മൃത്യുഞ്ജയ ഹോമം, നവകം ,പഞ്ചഗവ്യം, കലശപൂജ, കലശാഭിഷേകം, പൂമൂടൽ എന്നിവയും നടന്നു.തുടർന്ന് അന്നദാനവുമുണ്ടായി.വൈകുനേരം 5.45ന് : കലവറ നിറയ്ക്കൽ ഘോഷയാത്ര (ക്ഷേത്രമാതൃസമിതിയുടെ നേതൃത്വത്തിൽ) 6.15ന് : ദീപാരാധന 6.30: ഗംഗാധരൻമാസ്റ്റർ സ്‌മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ 10-ാംവാർഷികാഘോഷം, സാംസ്‌കാരിക സായാഹ്നം ഉദ്ഘാടനം:ശ്രീ.കല്പറ്റ നാരായണൻ മുഖ്യഭാഷണം: ശ്രീ.ഇ. വി. വത്സൻ വടകര 7.30ന്: ഭഗവതിസേവ 8 മണി: അത്താഴപൂജ 8.15ന്: ടീം ഡാഫോഡിൽസ് അവതരിപ്പിക്കുന്ന ഗാനമേള.