Latest News From Kannur

നാട്ടുവൈദ്യവും നാട്ടറിവുകളും സംരക്ഷിക്കുന്നതിന് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നയരൂപീകരണം നടത്തണം. _ പ്രൊഫ. ജോ തോമസ്

0

തലശ്ശേരി: നൂറ്റാണ്ടുകളായി പരമ്പരാഗതമായി തലമുറകളിലൂടെ കൈമാറിവരുന്ന ആരോഗ്യസംരക്ഷണ രംഗത്തെ നാട്ടുവൈദ്യവും നാട്ടറിവുകളും ഉൾപ്പെടെയുള്ള പൈതൃകത്തെ നിലനിർത്തണോ കുറ്റിയറ്റ് പോകാൻ അനുവദിക്കണമോ എന്ന് സർക്കാരുകൾ തീരുമാനിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന നാട്ടറിവുകളും നാട്ടുവൈദ്യവും സംരക്ഷിക്കുന്നതിന് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നയരൂപീകരണം നടത്തണം.
പ്രശസ്ത സാമൂഹികാരോഗ്യ ഗവേഷകനും അദ്ധ്യാപകനും നാട്ടുവൈദ്യ പഠന പരിപാടിയുടെ ചീഫ് ഇൻവെസ്റ്റിഗേറ്ററുമായ പ്രൊഫ. ജോ തോമസ് പത്രസമ്മേളനത്തിൽ പ്രസ്താവിച്ചു. ആശുപത്രികൾ രോഗചികിത്സാ കേന്ദ്രങ്ങളാണ്. ആരോഗ്യസംരക്ഷണം അലോപ്പതി ഉൾപ്പെടെയുള്ള ആശുപത്രികൾ വഴി സാധ്യവുമല്ല. പൊതുജനാരോഗ്യത്തെ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്ന MBBS ഡോക്ടർമാർ പഠിക്കുന്ന 26 പാഠ്യ വിഷയങ്ങളിൽ പൊതുജനാരോഗ്യം ഉൾപ്പെട്ടിട്ടില്ല എന്നതും ജീവിതശൈലീ രോഗങ്ങൾ എന്ന പേരിൽ രോഗങ്ങളെ ക്രമീകരീച്ചതും കേരളത്തിൽ നടക്കുന്ന ആരോഗ്യ സംരക്ഷണ ചർച്ചകളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരി പ്രസ്ഫോറം ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ ശാന്തിഗ്രാം ഡയറക്ടർ എൽ. പങ്കജാക്ഷൻ, വൈദ്യമഹാസഭ ദേശീയ ചെയർമാൻ മാന്നാർ ജി രാധാകൃഷ്ണൻ വൈദ്യർ, ദേശീയ ജനറൽ സെക്രട്ടറി പ്രൊഫ. എ. വിജയൻ, സംസ്ഥാന ജനറൽ സെക്രട്ടറി
പി. എൻ. ബുർഹാനുദ്ദീൻ ഗുരുക്കൾ, ഹിമാലയ ഫാർമസി വൈദ്യൻ എം അബ്ദുള്ള, ജനവാണി എഫ്.എം. റേഡിയോ സ്റ്റേഷൻ ഡയറക്ടർ നിർമ്മൽ മയ്യഴി എന്നിവർ പങ്കെടുത്തു.
🙏🙏🙏

Leave A Reply

Your email address will not be published.