Latest News From Kannur

തലശ്ശേരി: മാഹി ബൈപാസ് റോഡിനു സമീപo പുതിയ പെട്രോൾ പമ്പുകൾ ഒരുങ്ങുന്നു

0

മാഹി: പുതുച്ചേരി സംസ്ഥാനത്തെ നികുതി ഇളവിൽ മുഴപ്പിലങ്ങാട് – മാഹി പുതിയ ബൈപ്പാസ് റോഡിന് സമീപമുള്ള സർവ്വീസ് റോഡിനരികിൽ പെട്രോൾ പമ്പുകൾ ഒരുങ്ങുന്നു. മാഹി പള്ളൂർ ഭാഗത്തെ ബൈപ്പാസ് റോഡിൻ്റെ സർവീസ് റോഡിന് ഇരു വശങ്ങളിലും 3 പമ്പുകൾക്കായുള്ള പ്രവൃത്തി തുടങ്ങിക്കഴിഞ്ഞു.പുതിയ പാതയിൽ പമ്പുകൾക്ക് അനുമതിയില്ല – 4 മാസം കൊണ്ട് പമ്പുകൾ പ്രവർത്തിച്ച് തുടങ്ങും. പാതയിൽ നിന്ന് സർവീസ് റോഡിൽ വാഹനങ്ങൾ ഇറങ്ങി വേണം പമ്പുകളിൽ എത്താൻ – എന്നാൽ കേരളത്തേക്കാൾ മാഹിയിൽ ഇന്ധന വില നന്നേ കുറഞ്ഞ സാഹചര്യത്തിൽ വാഹനങ്ങൾ പാതയിൽ നിന്ന് ഇറങ്ങി പമ്പുകളിൽ ഇറങ്ങാനും വിൽപ്പന തകൃതിയായി നടക്കുമെന്നാണ് കണക്ക് കൂട്ടൽ. മാഹിയിൽ ഒരു ലിറ്റർ പെട്രോളിന് 93.80 രുപയുള്ളപ്പോൾ കേരളത്തിൽ പെട്രോൾ വില ലിറ്ററിന് 108.07 -ഡീസൽ മാഹി 83.72 കേരളം 96.99 എന്നിങ്ങനെയാണ് വില നിലവാരം.

Leave A Reply

Your email address will not be published.