മാഹി: ടെക്നിക്കൽ സർട്ടിഫിക്കറ്റ് ഹോൾഡേഴ്സ് ഐടിഐ വെൽഫെയർ യൂണിയൻ മാഹി ഈ വർഷത്തെ ഭാരവാഹികളായി പ്രസിഡണ്ട്: എ. സജീവ്, സെക്രട്ടറി.പി.കെ.ദീപേഷ്, വൈസ് പ്രസിഡണ്ട്മാർ: നിജില്‍.വി.പി, നിശാന്ത്.വി, ജോയിൻ സെക്രട്ടറിമാർ: പ്രകാശൻ.ജി.പി, റിജിൻ.കെ ട്രഷറർ: ഗിരീഷ്. വി.പി, എക്സിക്യൂട്ടീവ് മെമ്പർമാരായി രാജേഷ്.കെ, മനോജ്.കെ.പി, പ്രമോദ്.പി.എം, സുനിൽകുമാർ.കെ, ഷിജിത്ത്.എം. രൂപേഷ്.എ.കെ എന്നിവരെ തെരെഞ്ഞെടുത്തു. പള്ളൂർ അറവിലകത്ത് പാലം എക്സ് സർവ്വീസ്മെൻ ഹാളിൽ വെച്ച് നടന്ന യോഗം എഫ്.എസ്.എ പ്രസിഡണ്ട് കെ. സത്യനാഥ് ഉദ്ഘാടനം ചെയ്തു. വർഷങ്ങളായി മുടങ്ങിക്കിടന്ന മെഡിക്കൽ അലവൻസ് ലഭ്യമാക്കുക, ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ നികത്തുക, നൈറ്റ് ഡ്യൂട്ടി അലവൻസ് ഓ ഏൻറ് എം ജീവനക്കാർക്കും കൂടി അനുവദിക്കുക, പള്ളൂർ ഓഫീസിന് സ്വന്തമായി സർക്കാർ സ്ഥലം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗം പുതുച്ചേരി സർക്കാരിനോട് ആവശ്യപ്പെട്ടു.
Sign in
Sign in
Recover your password.
A password will be e-mailed to you.