മാഹി: മുഴപ്പിലങ്ങാട് – മാഹി ബൈപ്പാസിലെ കൊളശ്ശേരിയിൽ സ്ഥാപിക്കുന്ന ടോൾ പ്ലാസയുടെ പ്രവൃത്തി പൂർത്തിയായി. ഇലക്ട്രോണിക് സംവിധാനമുള്ള ഗെയിറ്റുകളാണ് ഇവിടെ പണിതിരിക്കുന്നത്. മേൽക്കൂര 6 ഇരുമ്പു തൂണുകളിൽ ഷീറ്റ് പാകിയാണ് പണിതിട്ടുള്ളത്. താത്ക്കാലികമായിട്ടാണ് ഈ ടോൾ പ്ലാസ- പുതിയ തിരുവനന്തപുരം – കാസർക്കോട് പാത യാഥാർഥ്യമാകുമ്പോൾ ഈ ടോൾ പ്രവർത്തനം നിറുത്തുമെന്നാണ് സൂചന. ഇതിൻ്റെ ഇരുവശങ്ങളിലുമായി 80 ലൈറ്റുകൾ പ്രകാശിപ്പിച്ചു കഴിഞ്ഞു. ഈ ബൈപ്പാസിലെ മറ്റു ഭാഗങ്ങളെല്ലാം ഇരുട്ടിലാണ്. ബൈപ്പാസിൽ തെരുവു വിളക്കുകൾ നാട്ടുവിൽ ദേശീയ പാത അതോറിറ്റി ഇതുവരേക്കും ടെൻഡർ നൽകിയിട്ടില്ല. ഇരുട്ടായതിനാൽ ഈ റോഡിൽ തെരുവു നായകൾ തമ്പടിച്ചിരിക്കുകയാണ്. പാതയിലെ പെരിങ്ങാടി സിഗ്‌നൽ ലൈറ്റുകളും, ടോൾ പ്ലാസയിലെ ലൈറ്റുകളും കെൽട്രോൺ കമ്പനിയാണ് നിർവ്വഹിച്ചത്.