Latest News From Kannur

ആദരവും, ഡോക്യുമെൻ്ററി പ്രദർശനവും

0

പാനൂർ : ദീർഘകാലമായി കേരളത്തിലും, ഉത്തരേന്ത്യയിലും സാമൂഹ്യ– സാംസ്കാരിക- വ്യവസായ – വാണിജ്യ ജീവകാരുണ്യ പ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന അണിയാരത്തെ ഗംഗാധരൻ പുതുക്കുടിക്കുള്ള ആദരവും, അദ്ദേഹത്തിൻ്റെ പൊതു ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഡോക്യു മെൻ്ററിയുടെ പ്രദർശനവും ഞായറാഴ്ച നടക്കും. സുമംഗലി ഓഡിറ്റോറിയത്തിൽ വൈകിട്ട് മൂന്നിന് കെ പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്യും. ഗംഗാധരൻ പുതുക്കുടിക്കുള്ള ഉപഹാര സമർപ്പണവും കെ പി മോഹനൻ നിർവഹിക്കും. മാഹി എം എൽ എ രമേശ് പറമ്പത്ത് മുഖ്യാതിഥിയാവും.
പി ഹരീന്ദ്രൻ, പി സാജു, പികെ ഷാഹുൽ ഹമീദ്, കെകെ ധനഞ്ജയൻ എന്നിവർ സംസാരിക്കും. ഒരു മണിക്കൂർ ദൈർഘ്യമുള്ള ഡോക്മെൻ്ററി എ കെ സത്താറാണ് സംവിധാനം ചെയ്തത്. രാജേഷ് അണിയാരം തിരകഥ. ഫൈസൽ റമീസ് ക്യാമറ. വാർത്താ സമ്മേളനത്തിൽ ഹരീന്ദ്രൻ പറമ്പത്ത്, ചന്ദ്രമോഹൻ പാലത്തായി, സിഎം ഭാസ്ക്കരൻ എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.