കൊയിലാണ്ടി : കൊയിലാണ്ടി ലിറ്റിൽ മാസ്റ്റേഴ്സ് ചെസ്സ് സ്കൂളിന് ഒരു അഭിമാന നേട്ടം കൂടി.ഫെബ്രുവരി 1 നു FIDE പ്രസിദ്ധീകരിച്ച ലിസ്റ്റിൽ റിസ്‌വാൻ നസീർ റാപ്പിഡ് ചെസ്സിൽ അന്താരാഷ്ട്ര റേറ്റിംഗ് നേടി. കണ്ണൂർ ജില്ലയിലെ കുറുമാതൂർ GVHSS ഗവ.ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് റിസ് വാൻ നസീർ , കർണാടകയിലെ മംഗലാപുരത്ത് വെച്ച് ഈ വർഷം ജനുവരി 6 നു നടന്ന ഓൾ ഇന്ത്യ FIDE റേറ്റഡ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ നിന്നും 3 ഫിഡെ റേറ്റഡ് താരങ്ങളെ തോൽപ്പിച്ചതോടെയാണ് റിസ് വാൻ നസീറിന് 1069 റേറ്റിംഗ് പോയിന്റ് ലഭിച്ചത്. തളിപ്പറമ്പ് നിന്നും കാലത്ത് 3 ബസ്സ് മാറി കയറി കൊയിലാണ്ടിയിൽ , എല്ലാ ഞായറാഴ്ചകളിലും 9.30 നു ചെസ്സ് ക്ലാസ്സിൽ എത്തിയാണ് റിസ്‌വാൻ നസീർ ചെസ്സ് പരിശീലിക്കുന്നത്. തളിപ്പറമ്പ് നോർത്ത് സബ്ജില്ലയിലെ കഴിഞ്ഞ സ്കൂൾഗെയിംസ് ജൂനിയർ സബ് ജില്ലാ ചാമ്പ്യൻ കൂടിയാണ് ഈ മിടുക്കൻ.