മാഹി: പന്തക്കൽ ഗവ എൽ. പി. സ്കൂളിൽ ജൻവാണി 90.8 FM തേൻമൊഴി റേഡിയോക്ലബ് ഉദ്ഘാടനം ചെയ്തു. കഥാകാരി ശ്രീമതി. അംബിക മോഹൻ റേഡിയോ ക്ലബ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നിർവ്വഹിച്ചു. സ്കൂൾ ലൈബ്രറിയിലേക്ക് സ്വന്തം പുസ്തകങ്ങളും നൽകി.ജൻവാണി 90.8 എഫ്.എം കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ ഡയറക്ടർ നിർമ്മൽ മയ്യഴി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ. പി. പ്രീതാ കുമാരി,ലക്ഷ്മി റോഷിത്ത്, ഷൈജിത്ത്. ടി. പി , മനോജ് കുമാർ, സുബുല.പി.ടി, നീതു.സി തുടങ്ങിയവർ പ്രസംഗിച്ചു.