മാഹി: നാടിന്റെ രക്ഷക്കായി ഉറങ്ങാതെ കാവൽ നിൽക്കുന്ന സൈന്യത്തിന് വര്ണങ്ങളിലൂടെ ആദർമർപ്പിച്ചു ഒരു കൂട്ടം വനിതകൾ. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു വെസ്റ്റ് ഹിൽ ബാരക്‌സിൽ നടന്ന ‘വർണ്ണ വന്ദനം: ഞാൻ എന്റെ സേനയെ ആദരിക്കുന്നു’ എന്ന പരിപാടിയിലാണ് കേരളത്തിന്റെ പലഭാഗത്തും നിന്നെത്തിയ നൂറോളം സ്ത്രീകൾ ടെറിറ്റോറിയൽ ആർമിയുടെ 122 ഇൻഫന്ററി ബറ്റാലിയനിലെ നൂറോളം സൈനികരെ സ്വയം വരച്ച ചിത്രങ്ങൾ സമ്മാനമായി നൽകി ആദരിച്ചത്.മാഹി പന്തക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആശ്രയ വിമൻസ് കോഓപ്പറേറ്റീവ് സൊസൈറ്റി കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കരകൗശല കൂട്ടായ്മയായ ധരണി ക്രാഫ്റ്റ് ഗലേറിയയുടെ സഹകരണത്തോടെയാണ് ‘വർണ്ണ വന്ദനം’ സംഘടിപ്പിച്ചത്. ബാരാക്‌സിന്റെ ഗേറ്റിൽ നിന്നും ചിത്രങ്ങൾ ഉയർത്തിപ്പിടിച്ചു ജാഥയായി വന്ന .ചിത്രകാരികൾക്ക് ബറ്റാലിയൻ കമാൻഡിങ് ഓഫീസർ കേണൽ ഡി.നവീൻ ബെൻജിത്തിന്റെ നേതൃത്വത്തിൽ സേന സ്വീകരണം നൽകി. അമർ ജവാൻ ജ്യോതിയിൽ സേന അംഗങ്ങളോടൊപ്പം ചിത്രകാരികളും പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന ചടങ്ങിൽ ഓരോ ചിത്രകാരിയും ഓരോ സൈനികനെ പൊന്നാടയണിയിച്ചു ആദരിക്കുകയും തങ്ങൾ കൊണ്ടുവന്ന വര്ണവൈവിധ്യമാർന്ന ചിത്രങ്ങൾ സമ്മാനമായി നൽകുകയും ചെയ്തു. തുടർന്ന് സൈനികർ ചിത്രകാരികളെ ആശ്രയ രൂപകൽപന ചെയ്ത മൊമെന്റോ നൽകി ആദരിച്ചു.ആശ്രയയുടെ പ്രസിഡന്റ് കെ.ഇ. സുലോചന അധ്യക്ഷയായ ചടങ്ങു കേണൽ നവീൻ ബെന്ജിത് ഉദ്‌ഘാടനം ചെയ്തു. ചിത്രങ്ങളുടെ വൈവിധ്യവും ഗുണമേന്മയും തന്നെ അത്ഭുതപ്പെടുത്തിയെന്നും ചിത്രങ്ങൾ അവ അർഹിക്കുന്ന ആദരവോടെ പ്രദര്ശിപ്പിക്കുമെന്നും അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തിൽ അറിയിച്ചു.
മുഖ്യാതിഥിയായി പ്രമുഖ ചിത്രകാരൻ മദനനും മുഖ്യ പ്രഭാഷകയായി വാർഡ് കൗൺസിലർ സി എസ് സത്യഭാമയും പങ്കെടുത്തു.എഴുത്തുകാരി മിനി സുഗതൻ, സാമൂഹ്യ പ്രവർത്തകൻ ഓ കെ മുഹമ്മദ് അലി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ധരണിയുടെ സ്ഥാപകാംഗമായ ബിദുല. പി ബി, കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റിയുടെ അസിസ്റ്റന്റ് റെജിസ്ട്രർ രാജീവ്, ആശ്രയ കലഗേഹം വിദ്യാർത്ഥികളുടെ പ്രതിനിധിയായ സഗിനി സി ടി കെ എന്നിവർ ആശംസകൾ അർപ്പിച്ചു. കേണൽ മയാങ്ക് ദവെ സ്വാഗതവും, ആശ്രയ അംഗം പ്രീത പദ്മനാഭൻ നന്ദിയും അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post