പള്ളൂർ: കസ്തൂര്‍ബ ഗാന്ധി ഗവ: ഹൈസ്കൂൾ, പള്ളൂരിൻറെ വാർഷികാഘോഷം വളരെ വിപുലമായി സ്കൂൾ അങ്കണത്തിൽ ആഘോഷിച്ചു. മയ്യഴി വിദ്യാഭ്യാസ മേലധ്യക്ഷൻ പി.പുരുഷോത്തമൻറെ അധ്യക്ഷതയിൽ മാഹി എം എൽ എ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. മാഹി എം എൽ എ രമേഷ് പറമ്പത്തിനെ സ്കൂൾ ഹെഡ്മാസ്റ്റർ കെ പി ഹരീന്ദ്രൻ ചടങ്ങിൽ ആദരിച്ചു. സർവ്വീസിൽ നിന്നും വിരമിക്കുന്ന മാഹി വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷൻ പി പുരുഷോത്തമനെയും സംസ്ഥാനതല പുരസ്കാരം നേടിയ ശാസ്ത്ര നാടക മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിന് വേണ്ടി എഴുതിയ സ്ക്രിപ്റ്റിന് ബെസ്റ്റ് സ്ക്രിപ്റ്റ് റൈറ്റർ അവാര്‍ഡ് കരസ്ഥമാക്കിയ ആനന്ദ കുമാർ പറമ്പത്തിനും മാഹി എം എൽ എ രമേഷ് പറമ്പത്ത് സ്നേഹോപഹാരം നൽകി. സ്റ്റാഫ് സെക്രട്ടറി എ അജിത് പ്രസാദ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ച ചടങ്ങിൽ പി.ടി.എ.പ്രസിഡൻ്റ് പി കെ ജയതിലകൻ, മദർ പി.ടി.എ.പ്രസിഡൻ്റ് സിന്ധു പ്രശാന്ത് എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ ഹെഡ്മാസ്റ്റർ കെ പി ഹരീന്ദ്രൻ സ്വാഗതവും സി സി എ സിക്രട്ടറി സി എം നിഷ നന്ദിയും പറഞ്ഞു. മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാന വിതരണവും കുട്ടികളുടെ കലാപരിപാടികളും ഉണ്ടായി.
Sign in
Sign in
Recover your password.
A password will be e-mailed to you.