പാനൂർ : തെരുവുനായ ശല്യം കാരണം പാനൂർ നഗരത്തിൽ ജനങ്ങൾ ഭീതിയിലാണ്. ഒന്നിലേറെ പേർക്ക് കടിയേറ്റതിന്റെ നടുക്കം വിട്ടുമാറും മുന്നെ വീണ്ടും നായ കടിയുടെ വാർത്ത ജനങ്ങളിൽ പരിഭ്രാന്തിയുണ്ടാക്കുന്നു. പാനൂർ പുത്തൂർ റോഡിലെ സൗപർണിക ഇലക്ട്രോണിക്സ് കടയുടമ രാജനാണ് നായയുടെ കടിയേറ്റത്. രാവിലെ വീട്ടിൽ നിന്നിറങ്ങി കടയിലേക്ക് പോകുമ്പോഴായിരുന്നു അക്രമം. നായുടെ കടിയേറ്റ രാജൻ ആശുപത്രിയിൽ ചികിത്സ തേടി.
അയ്യപ്പക്ഷേത്രത്തിലെ ജീവനക്കാരി വള്ളങ്ങാട്ടെ വെളോത്ത് ശാന്ത (70), ലക്ഷംവീട്ടിലെ മജീദ് (43), ന്യൂക്ലിയസ് ഹോസ്പിറ്റലിലെ സുരക്ഷ ജീവനക്കാരൻ മധു (55), യാത്രക്കാരൻ സുരൻ (50) എന്നിവർക്കും നായയുടെ കടിയേറ്റിരുന്നു. ഇവരെ തലശേരി ജനറൽ ആശുപത്രിയിലടക്കമുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിനു പുറക ലക്ഷംവീടിന് സമീപത്ത് വളർത്തുമൃഗങ്ങളെയും നായകൾ കടിച്ചിട്ടുണ്ട്. പാനൂർ നഗരത്തിലും, പരിസരത്തും തെരുവ് നായ ശല്യം രൂക്ഷമാണ്.