ചെറുപറമ്പ് :വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റും പാനൂർ മേഖല സെക്രട്ടറിയുമായിരിക്കെ മരണപെട്ട ചെറുപറമ്പിലെ പാറായി സജീവന്റെ ഒന്നാം ചരമവാർഷികവും അനുസ്മരണവും നടന്നു. .യൂണിറ്റ് ട്രഷറർ കെപി രഞ്ജിത്തിന്റെ അധ്യക്ഷതയിൽ ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് സി.കെ. രാജൻ ഉദ്ഘാടനം ചെയ്തു . വി.കെ.ഷാജേഷ് , പി വി ചന്ദ്രൻ , ടിപി ചന്ദ്രൻ ,യു ഗോവിന്ദൻ, ബാബു പുത്തൻ പുരയിൽ തുടങ്ങിയവർ സംസാരിച്ചു. അഞ്ചു കുടുംബങ്ങൾ ക്ക് ഭക്ഷ്യ ധാന്യ കിറ്റ് വിതരണം നടത്തി.