മാഹി: അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മസേനയുടെ വാഹനത്തിന് ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവറുടെ നിയമനത്തിന് 2024 ജനുവരി 23ചൊവ്വ രാവിലെ 11 മണിക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. എട്ടാം ക്ലാസ് യോഗ്യതയും ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സുള്ളതും 5 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളതുമായ ഉദ്യോഗാര്‍തഥികള്‍ രാവിലെ 10:30ന് ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റും കോപ്പിയും സഹിതം അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാകേണ്ടതാണ്. ഹരിത കര്‍മ്മസേനയുടെ ഭാഗമായ വനിതകള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്.