മാഹി: കഴിഞ്ഞ ആറുവർഷങ്ങളായി പള്ളൂർ ഗവ:ആശുപത്രിയിലെ കിടപ്പു രോഗികൾക്ക് പള്ളൂർ സി എച്ച് സെന്റർ ശൈത്യ കാലത്ത് നൽകിവരുന്ന പുതപ്പ് വിതരണം ഈ വർഷവും നടത്തി.പള്ളൂർ സി എച്ച് സെന്റർ പ്രസിഡന്റ് ഇസ്മായിൽ ചങ്ങരൊത്ത് അധ്യക്ഷത വഹിച്ചു. പള്ളൂർ ഗവ: ഹോസ്പിറ്റൽ ഇൻ ചാർജ്ജ് ഡോ: രാജീവും, മെഡിക്കൽ ഓഫീസർ ഡോ: പ്രകാശും വിതരണ ഉൽഘാടനം നിർവ്വഹിച്ചു. എം എ അബ്ദുൽ കാദർ സ്വാഗതം ആശംസിച്ചു. പി യൂസഫ് (എസ് ടി യു അഖിലേന്ത്യാ ഖജാൻഞ്ചി), എ വി ഇസ്മായിൽ(മാഹി ജില്ലാ മുസ്ലിം ലീഗ് സിക്രട്ടരി), പി ടി കെ റഷീദ് (മാഹി ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ്), പി വി ജലാലുദ്ദിൻ പാറാൽ, ഉസ്മാൻ തോട്ടോളിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.