പാനൂർ : കേരളത്തിൽ സർവ്വരംഗത്തും പരാജയപ്പെട്ട സിപിഎം ദുർഭരണത്തിനെതിരെ ജനമനസാക്ഷി ഉണരണമെന്ന് ബിജെപി സംസ്ഥാന സമിതി അംഗം പി. സത്യപ്രകാശ് പറഞ്ഞു. ബിജെപി പാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് പാനൂർ ബസ് സ്റ്റാൻഡിന് സമീപം സപ്ലൈകോ സൂപ്പർമാർക്കറ്റിന് മുന്നിൽ നടന്ന സായാഹ്ന ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ സാധാരണക്കാരന്റെ ജനജീവിതം ദുസ്സഹമായിരിക്കുന്നു. അവശ്യവസ്തുക്കൾ സപ്ലൈകോ സൂപ്പർമാർക്കറ്റിൽ ലഭ്യമാക്കാതെ നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റം സൃഷ്ടിക്കുകയാണ് കേരള സർക്കാർ ചെയ്തുവരുന്നത്. സപ്ലൈകോ , മാവേലി സ്റ്റോറുകളെ തകർക്കുന്ന സമീപനം അവസാനിപ്പിക്കണം. ചടങ്ങിൽ ബിജെപി പാനൂർ മണ്ഡലം പ്രസിഡണ്ട് അഡ്വ.ഷിജിലാൽ അധ്യക്ഷത വഹിച്ചു.
ബിജെപി ജില്ലാ വൈസ് പ്രസിഡണ്ടുമാരായ സി.പി. സംഗീത , കെ. കെ. ധനഞ്ജയൻ എന്നിവർ സംസാരിച്ചു.
ബിജെപി സംസ്ഥാന കൗൺസിൽ അംഗം സി. കെ .കുഞ്ഞിക്കണ്ണൻ, മഹിളാ മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ.രതി , പട്ടികജാതി മോർച്ച ജില്ലാ പ്രസിഡണ്ട് ഇ.പി.ബിജു എന്നിവർ സംബന്ധിച്ചു.
പി. പി രാമചന്ദ്രൻ , കെ.പി. സുജാത , കെ.പി. അജിത, കെ.പി. സാവിത്രി,എ.കെ. ഭാസ്ക്കരൻ , എ.രാജീവ്, എം.പി. പ്രജീഷ്, മഹേഷ് എന്നിവർ നേതൃത്വം നൽകി. വി.പി. ഷാജി സ്വാഗതവും എൻ. ശശിധരൻ നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post