ചെണ്ടയാട്: ചെണ്ടയാട് മാവിലേരി സരസ്വതിവിജയം യു പി സ്കൂളിൽ വിജയത്തിളക്കം അനുമോദനയോഗവും സംയുക്ത ഡയറി പ്രകാശനവും കെ .പി മോഹനൻ എം എൽ എ നിർവ്വഹിച്ചു. ആധുനിക സാങ്കേതിക വിദ്യകൾ ഉൾച്ചേർത്ത് തയ്യാറാക്കിയ ഒന്നാം ക്ലാസുകാരുടെ സംയുക്ത ഡയറി കേരളത്തിന് തന്നെ മാതൃകയാവാൻ ഉതകുന്നതാണെന്ന് കെ.പി മോഹനൻ പറഞ്ഞു. ക്യു ആർ കോഡ് ഉൾപ്പെടുത്തി കുട്ടികൾ എഴുതിയ ഡയറി അവർ തന്നെ വായിക്കുന്ന വീഡിയോ കാണാവുന്ന തരത്തിലാണ് സംയുക്ത ഡയറി രൂപപ്പെടുത്തിയത്.എസ് എസ് കെ ജില്ല പ്രെജക്ട് ഓഫീസർ രമേശൻ കടൂർ പ്രൊജക്ട് വിശദീകരിച്ചു. പി ടി എ പ്രസിഡണ്ട് ഷിനോദ് എ അധ്യക്ഷത വഹിച്ചു.വിവിധ മേളകളിൽ ഉപജില്ല ജില്ല മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികളെയും സംസ്ഥാന സ്കൂൾ മേളകളിൽ മികച്ച വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളെയും ഉപഹാരം നൽകി അനുമോദിച്ചു. ഹെഡ്മാസ്റ്റർ കെ എം മനോജ് കുമാർ, ഗ്രാമ പഞ്ചായത്ത് മെമ്പർ ഫസീല കെ, മദർ പി ടി എ പ്രസിഡണ്ട് ലതിക ടി പി, സ്കൂൾ മാനേജർ കെ പി വി ബാബു മാസ്റ്റർ, എസ് ആർ ജി കൺവീനർ സൗദത്ത് പി, സ്റ്റാഫ് സെക്രട്ടറി രാമചന്ദ്രൻ കെ.പി, അജിത വി തുടങ്ങിയവർ സംസാരിച്ചു.