മാഹി: ഈസ്റ്റ് പള്ളൂരിലെ ചിരപുരാതനമായ കിഴക്കെയിൽ തറവാട് കുടുംബ സംഗമം നടന്നു. നാലു തലമുറകളിൽ പെട്ട മുപ്പത്തി മൂന്നു കുടുംബങ്ങളിലെ എൺപതു പേർ സംഗമത്തിൽ പങ്കെടുത്തു. തറവാട്ടിലെ മുതിർന്ന അംഗം ഇ.വി.ബാബുരാജ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. കുടുംബ ഡയറക്ടറി ഇ.വി.രവീന്ദ്രൻ പ്രകാശനം ചെയ്തു. സാംസ്കാരിക സായാഹ്നം ഇ.വി.രമേഷ് ഉദ്ഘാടനം ചെയ്തു. പി.ഡി.തുളസീമണി കുടുംബാംഗങ്ങൾക്ക് ഉപഹാരം നൽകി. സംഗീത നൃത്ത വിരുന്നും മാജിക് ഷോയും അരങ്ങേറി. ഗീത പത്മനാഭൻ , കെ.രാമചന്ദ്രൻ , മിനി ജയറാം , കെ. പ്രശോഭ്, ഇ.വി. റോഷിത്ത് , നിർമൽ ജയറാം , രാജൻ കെ. പാറാൽ, ടി.പി.പ്രജിത്ത്, ആർ.അനിലേഷ് കൃഷ്ണ നിർമ്മൽ ജയറാം , ടി.പി. ഗീരീഷ് കുമാർ , ഇ.വി. നിത്യേഷ് മുരളി, ഇ.വി.രാമദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.