Latest News From Kannur

ഹോക്കിയിൽ മാഹിക്ക് ചരിത്രനേട്ടം

0

മാഹി: ദുബായിൽ വച്ച് നടന്ന UTSC ഗൾഫ് കപ്പ് ഹോക്കി ടൂർണമെന്റിൽ ചരിത്രത്തിൽ ആദ്യമായി മാഹി ഹോക്കി അക്കാദമി ടീം റണ്ണർ അപ്പ് ആയി.
നിരവധി ഇന്റർനാഷണൽ ടീമുകളും കളിക്കാരും അണി നിരന്ന ടൂർണമെന്റിൽ ശ്രീലങ്കൻ, പാകിസ്ഥാൻ,യു എ ഇ,ഇന്ത്യൻ ടീമുകളെ പരാജയപ്പെടുത്തിയാണ് മാഹി ഹോക്കി അക്കാദമി ഫൈനലിൽ എത്തിയത് ടൂർണമെന്റിലെ ബെസ്റ്റ് പ്ലേയർ അവാർഡ് മാഹി ഹോക്കി അക്കാദമിയിലെ ധീരജ് ബെസ്റ്റ് ഗോൾ കീപ്പർ അവാർഡ് ജിനോഷും കരസ്ഥമാക്കി.വിദേശത്ത് ആദ്യമായാണ് ഒരു മാഹി ടീം ചരിത്ര നേട്ടം സ്വന്തമാക്കുന്നത്. മാഹി ഹോക്കി ക്ലബ് പരിശീലകൻ ശരൺ മോഹനൻ്റെ നേതൃത്വത്തിലാണ് ടീം ദുബായിലെത്തിയത്

Leave A Reply

Your email address will not be published.