തലശേരി : കണ്ണൂർ ജില്ല മെഡിക്കൽ ഓഫീസറും കവിയും പ്രഭാഷകനുമായ ഡോ. പീയൂഷ് എം നമ്പൂതിരിപ്പാട് രചിച്ച് ജി വി ബുക്സ് പ്രസിദ്ധീകരിക്കുന്ന ചിലങ്കയൂരിയ നർത്തകി എന്ന കവിതാസമാഹാരം ജനുവരി 15 ന് പ്രകാശനം ചെയ്യും. 15 ന് തിങ്കളാഴ്ച വൈകിട്ട് 3.30 ന് തലശ്ശേരി പാരിസ് പ്രസിഡൻസി ഹാളിലാണ് പ്രകാശനച്ചടങ്ങ് നടത്തുന്നത്.
സ്പീക്കർ എ എൻ ഷംസീർ പുസ്തക പ്രകാശനം നിർവ്വഹിക്കും. എം കെ രവിവർമ്മ പുസ്തകം സ്വീകരിക്കും . ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തും.
രാജു കാട്ടുപുനം അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ കെ.പി.സാജു , എം.സി. പവിത്രൻ , എൻ ഹരിദാസൻ , കെ.ശശിധരൻ , ജിതിൻ വി.എസ് , ഡോ.വി.കെ രാജീവ് , അനീഷ് പാതിരിയാട് , കൂലോത്ത് രവീന്ദ്രൻ എന്നിവർ ആശംസ പറയും. ജി വി രാകേശ് സ്വാഗതവും ജി വി ഋഷിന രാജേഷ് നന്ദിയും പറയും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post