പാനൂർ : കെ.പി.എ റഹീം മാസ്റ്റർ 5ാം ചരമവാർഷിക ദിനാചരണം ജനുവരി 13 ശനിയാഴ്ച വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു. റഹിം മാസ്റ്റർ കുഴഞ്ഞ് വീണ സ്ഥലത്ത് , മഹാത്മജിയുടെ പാദസ്പർശമേറ്റ സ്ഥലത്ത് , മാഹി പുത്തലം അമ്പലത്തിൽ കെ.പി.എ.റഹിം സ്മൃതി വേദിയുടെയും കൗൺസിൽ ഓഫ് സർവ്വീസ് ഓർഗനൈസേഷൻസ് മാഹിയുടെയും സംയുക്താ ഭിമുഖ്യത്തിൽ രാവിലെ 10 മണിക്ക് പുഷ്പാർച്ചനയും അനുസ്മരണവും തുടർന്ന് വൈകിട്ട് 3.30 ന് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനവും നടക്കും.യാക്കൂബ് എലങ്കോടിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം കെ.മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്യും. പുരസ്കാര സമർപ്പണം ഡോ. ആർസു നിർവ്വഹിക്കും.പ്രൊഫ. ബി.മുഹമ്മദ് അഹമ്മദ് പുരസ്കാരം സ്വീകരിക്കും. പ്രൊഫ.എ.പി സുബൈർ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തും. അഡ്വ. സുജാത വർമ്മ പ്രഭാഷണം നടത്തും. കെ.പി.എ.റഹിം അനുസ്മരണ ഭാഷണം ടി.പി. ആർ നടത്തും. കെ.സി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ സ്വാഗതവും ഒട്ടാണി നാണു മാസ്റ്റർ നന്ദിയും പറയും. വിവിധ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വായനശീലമുള്ള 50 വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വെച്ച് ഗാന്ധിജിയുടെ ആത്മകഥ അഥവാ — എന്റെ സത്യാന്വേഷണ പരീക്ഷണ കഥ – വിതരണം ചെയ്യും.
Sign in
Sign in
Recover your password.
A password will be e-mailed to you.