പാനൂർ : പാനൂർ ഹൈസ്കൂൾ 89 എസ് എസ് എൽ സി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം 2024 ജനുവരി 13 ശനിയാഴ്ച പി ആർ എം പാനൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. പ്രശസ്ത സംഗീതജ്ഞൻ വി. ടി. മുരളി ഉദ്ഘാടനം ചെയ്യും. വിനൂപ ബാബുവിന്റെ പുസ്തകം ‘സ്നേഹാഞ്‌ജലി ‘ കേരള സംഗീത നാടക അക്കാദമിക അംഗം ആനയടി പ്രസാദ് പ്രകാശനം ചെയ്യും. കൂത്തുപറമ്പ് നിർമലഗിരി കോളേജ് മലയാള വിഭാഗം മേധാവി ഡോ. ദീപ മോൾ മാത്യു പുസ്തക പരിചയം നടത്തും. സമൂഹത്തിലെ നിരാലംബരെ സഹായിക്കുന്നതിനുള്ള കമ്മ്യൂണിറ്റി സർവീസ് പ്രൊജക്റ്റ് , ക്രൈo ബ്രാഞ്ച് എസ്. പി. എം.പ്രദീപ് കുമാർ നിർവ്വഹിക്കും.
അധ്യാപകർക്ക് ആദരവ്, സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച പ്രതിഭകളെ ആദരിക്കൽ,ഫോട്ടോ സെഷൻ, വിവിധ കലാപരിപാടികൾ, എന്നിങ്ങനെ വിവിധങ്ങളായ പരിപാടികളും നടക്കും. 34 വർഷങ്ങൾക്ക് മുമ്പ് പഠിച്ചിറങ്ങിയവർക്ക് വിദ്യാലയത്തിൽ ഒത്തുചേരാനുള്ള അവസരം ഒരുങ്ങിയത് 2023 ജൂൺ മാസം രൂപീകരിച്ച വോട്സാപ്പ് കൂട്ടായ്മയിലൂടെയാണ്.ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള പ്രവാസികളായ പൂർവ്വ വിദ്യാർത്ഥികളും സംഗമത്തിനായി മാത്രം എത്തിച്ചേരും.89 ന് ശേഷം പരസ്പരം കണ്ട് മുട്ടാത്തവരാണ് ഭൂരിഭാഗം പേരും. സംഗമം വിജയിപ്പിക്കുന്നതിനായി സൗമ്യേന്ദ്രൻ കണ്ണംവെള്ളി ജനറൽ കൺവീനറായും പി. സജീവൻ പ്രസിഡണ്ടായും റഷീദ് ട്രഷറർ ആയുമുള്ള സംഘാടക സമിതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.
സി. പി. പുഷ്കരൻ അനുസ്മരണ പ്രമേയം അവതരിപ്പിക്കും
വൈവിധ്യമാർന്ന കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.
സംഘാടക സമിതി ഭാരവാഹികളായ പി. സജീവൻ,
സി. പി.പുഷ്കരൻ, മാലതി ടി.പി , ബീന ഭാസ്കർ, ഷൈനാ രാജീവ് എം.കെ , എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post