Latest News From Kannur

മാഹി മേഖല ബാലകാ മേള 12 ന് തുടങ്ങും

0

മാഹി: മാഹി മേഖല സ്കൂൾ ബാലകലാമേള ജനുവരി 12,13 തിയ്യതികളിൽ പള്ളൂർ വി.എൻ.പി.ഗവ: ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. മൂന്ന് വേദികളിലായി 83 ഇനങ്ങളിൽ 32 വിദ്യാലയങ്ങളിൽ നിന്നായി 1800 ഓളം കുട്ടികൾ സർഗ്ഗ സിദ്ധിക്ക് മാറ്റുരക്കും.12 ന് കാലത്ത് 11മണിക്ക് രമേശ് പറമ്പത്ത് എം.എൽ എ ഉദ്ഘാടനം ചെയ്യും. റീജ്യണൽ അഡ്മിനിസ്ട്രറ്റർ ശിവ് രാജ് മീണ അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം നിഹാരിക എസ് മോഹൻ വിശിഷ്ടാതിഥിയായിരിക്കും.
11ന് കാലത്ത് 10.30 ന് പള്ളൂർ ടൗണിൽ വിളംബര ഘോഷയാത്ര നടക്കും. മാഹി പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് ഫ്ലാഗ് ഓഫ് ചെയ്യും. ഓഫ് സ്റ്റേജ് മത്സരങ്ങൾ നടന്നു കഴിഞ്ഞു. 13 ന് വൈ:5 മണിക്ക് സമാപിക്കും.
വാർത്താ സമ്മേളനത്തിൽ മാഹിവിദ്യാഭ്യാസമേലദ്ധ്യഷൻ പി. പുരുഷോത്തമൻ, എസ്.എ. മോഹനൻ നമ്പൂതിരി,ഡോ. കെ.ചന്ദ്രൻ ,എം.എം. ത നുജ, കെ.കെ. സ്നേഹപ്രഭ, എം.വി. സുജയ , ജെയിംസ് സി.ജോസഫ്, ടി.വി.സജിത, എം.കെ. ബീന എന്നിവർ സംബന്ധിച്ചു

Leave A Reply

Your email address will not be published.