Latest News From Kannur

എടപ്പാടി കളരി ഭഗവതീ ക്ഷേത്രോത്സവം തുടങ്ങി.

0

മമ്പറം :മലബാറിലെ പ്രസിദ്ധമായ എടപ്പാടി തറവാട് ക്ഷേത്രമായ എടപ്പാടി ശ്രീ കളരി ഭഗവതി ക്ഷേത്രത്തിൽ ആണ്ട് തിറ മഹോത്സവത്തിന് തുടക്കമായി. ഇന്നും നാളെയും മറ്റന്നാളുമായി മൂന്ന് ദിവസത്തെ ഉത്സവത്തിന് കൊടിയേറ്റത്തോടെ ആരംഭം കുറിച്ചു. ക്ഷേത്ര ഊരാളൻ ഇ അപ്പുക്കുട്ടൻ നായർ ക്ഷേത്രമുറ്റത്ത് കൊടിയേറ്റിയതോടെ ഉത്സവച്ചടങ്ങുകൾ ആരംഭിച്ചു. ഉത്സവാഘോഷക്കമ്മിറ്റി സെക്രട്ടറി കെ.രാജൻ, മനോജ് പൊന്മുണ്ട , ബിജു എടപ്പാടി, ഷിനോജ് തുടങ്ങിയവർ കൊടിയേറ്റച്ചടങ്ങിന് നേതൃത്വം നൽകി. തുടർന്ന് ദേവീ ദേവൻമാരുടെ കൊടിയിലത്തോറ്റങ്ങൾ ആരംഭിച്ചു. അങ്കിയാർ എഴുന്നെള്ളത്തോടെ ക്ഷേത്രമുറ്റത്ത് ചടങ്ങുകൾ തുടങ്ങി. നാളെ ഉച്ചക്ക് അടിയറവരവ് , വൈകീട്ട് മുതൽ വെള്ളാട്ടം, നാളെ രാത്രി കുളിച്ചെഴുന്നെള്ളത്ത് , തുടർന്ന് ഭൈരവാദി ദേവീ ദേവൻമാരുടെയും ക്ഷേത്രത്തിലെ പ്രധാന മൂർത്തികളായ ശ്രീ പോർക്കലി ഭഗവതിയുടെയും , രക്ത ചാമുണ്ഡിയുടെയും തിറയാട്ടവും നടക്കും. 31 ന് ഞായറാഴ്ച വലിയ ഗുരുതിയുണ്ടാവും. രാത്രി കളിയാമ്പള്ളിയോടെ മൂന്ന് ദിവസത്തെ ഉത്സവം സമാപിക്കും.

Leave A Reply

Your email address will not be published.