മട്ടന്നൂർ: കേന്ദ്രവികസന ക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നതിനായി സംഘടിപ്പിക്കുന്ന വികസിത ഭാരത് സങ്കൽപ് യാത്ര മട്ടന്നൂർ നഗരസഭയിലെത്തി. ഇരിട്ടിയിൽ രണ്ട് കേന്ദ്രങ്ങളിൽ പര്യടനം പൂർത്തിയാക്കിയാണ് യാത്ര മട്ടന്നൂരിലെത്തിയത്. ഇരിട്ടി നഗരസഭയിലെ ചാവശ്ശേരി ടൗണിൽ നഗരസഭാകൗൺസിലർ വി.പുഷ്പ യാത്ര ഉദ്ഘാടനം ചെയ്തു.യൂണിയൻ ബാങ്ക് ബ്രാഞ്ച് മാനേജർ എം.പി. ബിനീഷ് അധ്യക്ഷനായി.കണ്ണൂർ ഫീൽഡ് പബ്ളിസിറ്റി ഓഫീസർ ബിജു മാത്യു, ആത്മ ഡെപ്യൂട്ടി ഡയറക്ടർ എ. സുരേന്ദ്രൻ , റബർ ബോർഡ് അസി. ഡവല പ്മെൻ്റ് ഓഫീസർ ജയ ചന്ദ്രൻ തുടങ്ങിയവർ വിവിധ വിഷയങ്ങൾ വിശദീകരിച്ചു.മട്ടന്നൂർ ബസ് സ്റ്റാൻഡിൽ നടന്ന സ്വീകരണ പരിപാടി സാമ്പത്തിക സാക്ഷര താ കൗൺസലർ പങ്കജാക്ഷൻ ഉദ്ഘാ ടനം ചെയ്തു. എസ് ബി ഐ മാനേജർ നെബുൽസൻ അധ്യക്ഷ ത വഹിച്ചു.തപാൽ വകുപ്പ് , റബർ ബോർഡ് , അക്ഷയ കേന്ദ്രം പ്രതിനിധികൾ വിവിധ സേവനങ്ങൾ വിശദീകരിച്ചു.പ്രധാനമന്ത്രി ഉജ്വല യോജനയിൽ പെടുത്തി അഞ്ച് വീതം ഗുണഭോ ക്താക്കൾക്ക് രണ്ട് കേന്ദ്രങ്ങളിലും സൗജന്യ പാചക വാതക കണക്ഷൻ നൽകി. ഗ്രാമ പഞ്ചായത്തുകളിലെ യാത്ര കൊട്ടിയൂർ,കേളകം പഞ്ചായത്തുകളിൽ പര്യടനം നടത്തി .
Sign in
Sign in
Recover your password.
A password will be e-mailed to you.