Latest News From Kannur

വികസിത് ഭാരത് സങ്കൽപ്പ് യാത്ര പാലക്കാട് ജില്ലയിലെ പൂക്കോട്ട്കാവ് ഗ്രാമപഞ്ചായത്തിൽ പര്യടനം പൂർത്തിയാക്കി.

0

പാലക്കാട്: വികസിത് ഭാരത് സങ്കൽപ്പ് യാത്ര പാലക്കാട് ജില്ലയിലെ പൂക്കോട്ട്കാവ് ഗ്രാമപഞ്ചായത്തിൽ പര്യടനം പൂർത്തിയാക്കി. കഥകളി കലാകാരൻ കലാമണ്ഡലം രാമൻകുട്ടി ആശാൻ ഉദ്ഘാടനം ചെയ്തു.പൂക്കോട്ടുകാവ് ജംഗ്ഷനിൽ  സംഘടിപ്പിച്ച പരിപാടിയിൽ   നബാർഡ്   അസി: ജന: മാനേജർ കവിത അധ്യക്ഷത വഹിച്ചു. ബി എൽ ബി സി കൺവീനർ ജയാനന്ദ് ജി ആർ. ഫിഷറീസ് ഉദ്യോഗസ്ഥൻ ബിജുമോൻ എന്നിവർ സംസാരിച്ചു. കനറാ ബാങ്ക് പൂക്കോട്ടുകാവിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങിൽ പാഠ്യ – പാഠ്യതിര വിഷയങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കലാപരിപാടികളും നടന്നു. യോഗത്തിൽ പങ്കെടുത്തവർ  2047 ഓടെ രാജ്യത്തെ വികസിതമാക്കാൻ പ്രയത്നിക്കുമെന്ന പഞ്ച് പ്രാൺ പ്രതിജ്ഞയെടുത്തു.വാഹനത്തിൽ ഒരുക്കിയ എൽ ഇ ഡി സ്ക്രീനിൽ പ്രധാനമന്ത്രിയുടെ സന്ദേശം ഉൾപ്പെടെ വിവിധ കേന്ദ്രാ വിഷ്കൃത പദ്ധതികളിലൂടെ കേരളത്തിനുണ്ടായ നേട്ടങ്ങൾ പ്രദർശിപ്പിച്ചു.  വിവിധ വകുപ്പ് ഉദ്യോഗസ്ഥർ കേന്ദ്ര പദ്ധതികൾ വിശദീകരിച്ചു. ഗുണഭോക്താക്കൾ അനുഭവം പങ്കുവെച്ചു.സൗജന്യ മെഡിക്കൽ ക്യാംപ് , ഉജ്വല  യോജന സൗജന്യ ഗ്യാസ് കണക്ഷൻ  അപേക്ഷാ സ്വീകരിക്കൽ, എന്നിവയും യാത്രാ പര്യടന കേന്ദത്തിൽ ഒരുക്കിയിരുന്നു.

Leave A Reply

Your email address will not be published.