വടകര: കേന്ദ്ര സർക്കാരിൻ്റെ സാമൂഹ്യ ക്ഷേമ പദ്ധതികൾ പരിചയപ്പെടുത്തുന്നതിനുള്ള വികസിത ഭാരത് സങ്കല്പ യാത്ര അഴിയൂർ, ചോറോട് പഞ്ചായത്തുകളിൽ പര്യടനം നടത്തി. പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് യാത്രയ്ക്ക് ലഭിക്കുന്നത്.
അഴിയൂരിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആയിശ ഉമ്മർ ഉദ്ഘാടനം ചെയ്തു. ചോറോട് പഞ്ചായത്തിൽ ഗ്രാമപഞ്ചായത്തംഗം പ്രിയങ്ക സി.പി ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്ര പദ്ധതികളെ കുറിച്ച് ബോധവത്കരണ ക്ലാസും ഡ്രോൺ പ്രദർശനവും നടന്നു. സാമൂഹ്യ സുരക്ഷ പദ്ധതികളിൽ പുതിയ ഗുണഭോക്താകളെ ചേർത്തു.
ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്ര സർക്കാർ വകുപ്പുകൾ ചേർന്നാണ് ജില്ലയിൽ വികസിത് ഭാരത് സങ്കൽപ് യാത്ര നടത്തുന്നത്. ഇന്ന് രാവിലെ 10.30ന് ഏറാമല ഗ്രാമ പഞ്ചായത്തിലും തുടർന്ന് ഉച്ചയ്ക്ക് 2.30ന് ഓഞ്ചിയം ഗ്രാമ പഞ്ചായത്തിലും യാത്രയുടെ സ്വീകരണ യോഗം ഒരുക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post