Latest News From Kannur

ധ്യാന പരിശീലനവും ആത്മീയ പ്രഭാഷണവും സംഘടിപ്പിച്ചു

0

മാഹി: എസ്.കെ.ബി.എസ് മഹിളാ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വെച്ച് ആത്മീയപ്രഭാഷണവും ധ്യാന പരിശീലനവും സംഘടിപ്പിച്ചു. ആത്മീയ പ്രഭാഷകയും ധ്യാന പരിശീലകയുമായ ശ്രീമതി സീമ സുഭാഷ് (വി.എം സി മലയാളം ) പ്രഭാഷണവും യോഗ പരിശീലനത്തിന് നേതൃത്വവും നൽകി.
എസ്.കെ.ബി.എസ് മഹിളാസമാജം പ്രസിഡണ്ട് വിജയലക്ഷ്മി പി.കെ സ്വാഗതവും സെക്രട്ടറി ശോഭ ഭാസ്കർ നന്ദിയും പറഞ്ഞു. ക്ഷേത്രം വൈസ് പ്രസിഡണ്ടുമാരായ കെ.എം പവിത്രൻ, കെ.എം ബാലൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

Leave A Reply

Your email address will not be published.