പാനൂർ : ക്രിസ്തുമസ് ദിനത്തിൽ പിന്നെയും ഒരു കുട്ടിക്കാലം എന്ന പേരിൽ പാലക്കൂൽ യു.പി സ്കൂളിലെ 84- 85 വർഷത്തെ എഴാം ക്ലാസ് ബാച്ച് സ്കൂളിൽ ഒത്തു ചേർന്നു.രാജേഷ് മൊട്ടേമ്മൽ സ്വാഗതം പറഞ്ഞു. കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലത അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത അവതാരകൻ ചന്ദ്രമോഹനൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.സ്ക്കൂൾ മനേജർ ബിജു, ഹെഡ് മിസ്സ് ഷീന ടീച്ചർ, അഡ്വക്കറ്റ് മുനീർ, മധു, അനിത നായർ, ഉഷ, ശശി, സഹീജൻ,സജിത, ജയചന്ദ്രൻ, മധുമാസ്റ്റർ, ലീന, അരവിന്ദാക്ഷൻ, അനിൽ പാനൂർ, സതിശൻ,രാജീവൻ എന്നിവർ ആശംസാ പ്രസംഗം നടത്തി .അനിൽ പാനൂർ ചടങ്ങിന് നന്ദി പറഞ്ഞു.മൺമറഞ്ഞ് പോയ ഗുരുക്കൻമാരെയും സഹപാഠികളുടെയും അനുസ്മരിച്ചു. .മുൻ അദ്ധ്യാപകരെ ആദരിച്ചു. പൂർവ്വ വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.