Latest News From Kannur

ഇറാനിൽ കൂട്ടക്കുരുതി തുടരുന്നു; പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2,400 കടന്നു

0

ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2,400 കടന്നു. പ്രതിഷേധക്കാർക്ക് സഹായം വാഗ്ദാനം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. പ്രതിഷേധം തുടരാനും സഹായം ഉടനെത്തുമെന്നും ട്രംപ് പ്രതികരിച്ചു. പടിഞ്ഞാറൻ ഇറാനിലെ കെർമാൻഷാ പ്രവിശ്യയിലുള്ള ഇസ്ലാമിക് റവല്യൂഷണറി ഗാർഡിന്റെ താവളം പിടിച്ചെടുത്തതായി ഇറാനിയൻ-കുർദിഷ് വിമതസേന അവകാശപ്പെട്ടു.
കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ വധിക്കരുതെന്നും അങ്ങനെ ചെയ്താൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം ഇന്റർനെറ്റ് ഉപരോധം അഞ്ചാം ദിവസവും തുടരുന്നു. ഇറാനിലെ ഭരണകൂടം അവസാനനാളുകളിലാണെന്ന് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് പ്രതികരിച്ചു. ഇറാൻ ജനതയുടെ കൊലയാളികൾ ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമാണെന്ന് ഇറാൻ ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനി കുറ്റപ്പെടുത്തി.
പതിനേഴ് ദിവസമായി തുടരുന്ന പ്രക്ഷോഭം 31 പ്രവിശ്യകളിലെ 180 നഗരങ്ങളിലേക്ക് വ്യാപിച്ചു. പ്രക്ഷോഭകരെ സുരക്ഷാ സേനയും ഇറാൻ റവല്യൂഷണറി ഗാർഡ്‌സും കൂട്ടക്കുരുതി ചെയ്യുകയാണെന്ന് ദൃക്‌സാക്ഷികൾ ആരോപിച്ചു. പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിനെ യുഎൻ മനുഷ്യവകാശ കൗൺസിൽ അപലപിച്ചു. ഇറാനെ ആക്രമിച്ചാൽ അമേരിക്കയുടെ സൈനിക താവളങ്ങളും കപ്പലുകളും അമേരിക്കൻ സെനികരെയും ലക്ഷ്യം വയ്ക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാക്കർ ഖാലിബാഫിന്റെ മുന്നറിയിപ്പ് നൽകി.

Leave A Reply

Your email address will not be published.