Latest News From Kannur

അഴിയൂർ ശ്രീ മഹാവിഷ്ണു ക്ഷേത്ര മഹോത്സവം – ഇന്ന് കൊടിയേറും – ഭാഗവത സപ്താഹ യജ്ഞം തുടങ്ങി

0

അഴിയൂർ :
മാഹി റെയിൽവേ സ്റ്റേഷന്റെ കിഴക്കുവശത്ത് അഴിയൂരിൽ സ്ഥിതി ചെയ്യുന്ന ചിരപുരാതനമായ അഴിയൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ വാർഷിക മഹോത്സവത്തിന് ഇന്ന് വൈകുന്നേരം ദീപാരാധനയ്ക്ക്‌ ശേഷം കൊടിയേറും. ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന് 11 ന് ഞായറാഴ്ച തുടക്കമായി. തിരുവനന്തപുരത്തെ ഡോ.കെ.ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് യഞ്ജാചാര്യൻ – 16 ന് രുഗ്മിണി സ്വയം വരഘോഷയാത്ര.18 ന് സമാപിക്കും.

ഇന്ന്,
ജനുവരി 15-ന് വൈകിട്ട് 8 മണിയോടെ മഹോത്സവത്തിന് ഔപചാരികമായി കൊടിയേറും.

ജനുവരി 18-ന് സർപ്പബലി,

ജനുവരി 19-ന് ഉത്സവബലി,

ജനുവരി 20-ന് ചൊവ്വാഴ്ച പള്ളിവേട്ടയും

ജനുവരി 21-ന് ബുധനാഴ്ച ഉച്ചയ്ക്ക് ആറാട്ടും നടക്കും..

Leave A Reply

Your email address will not be published.