അണ്ടർ 14 വിഭാഗത്തിൽ പുതുച്ചേരി സംസ്ഥാന വോളിബോൾ ടീമിൽ ഇടംനേടി ദേശിയതല മത്സരത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ മാഹി സ്വദേശി ആഷ്ലിന് സ്വീകരണം നൽകി. ചാലക്കര പി എം ശ്രീ ഉസ്മാൻ ഗവ.ഹൈസ്കൂളിലെ ഏട്ടാം ക്ലാസ് വിദ്യാർത്ഥിയായ ആഷ്ലിൻ പുതുച്ചേരി സംസ്ഥാന വോളിബോൾ ക്യാമ്പിൽ പങ്കെടുത്താണ് ദേശീയ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പുതുച്ചേരിയിൽ നിന്ന് ഉത്തരാഖണ്ഡ് സംസ്ഥാനത്തിൻ്റെ ഡെറാഡൂൺ ജില്ലയിൽ വെച്ച് നടന്ന ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് ടൂർണമെൻ്റിൽ പങ്കെടുത്ത് മാഹിയിൽ തിരിച്ചെത്തിയ ആഷ്ലിനെ സ്ക്കൂൾ അസംബ്ലിയിൽ വെച്ച് സീനിയർ അധ്യാപിക എൻ.കെ സകിത ഷാൾ അണിയിച്ച് ആദരിച്ചു. കെ.കെ സനിൽ മാസ്റ്റർ, സുജിത രയരോത്ത്, എസ്.എം.സി അംഗങ്ങളായ കെ.വി സന്ദീവ്, ടി.പി.ജസ്ന, കായിക അധ്യാപിക എം.എം.വിനിത എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.